മയ്യിൽ: സൗദി അറേബ്യയിൽ സിമെൻറ് പ്രൊഡക്‌ട് കമ്പനിയിൽ ജോലി വാഗ്ദാനം നൽകി പണം കൈപ്പറ്റിയ ശേഷം വാഗ്ദാനം ചെയ്ത ജോലിയോ ശബള മോനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു. കമ്പിൽ സ്വദേശിയുടെ പരാതിയിലാണ് ട്രാവൽ ഏജൻസി തിരുവനന്തപുരം ആറ്റിങ്ങൽ ബ്രിട്ടീഷ് ട്രേഡ് ലിങ്ക് സ്ഥാപനത്തിന്റെ ഉടമ മുഹമ്മദ് റഷീദിനെ (45) തിരെ മയ്യിൽ പോലീസ് കേസെടുത്തത്. സൗദി അറേബ്യയിലെ തീബ് ഷഫ്ലോട്ട് കമ്പനി ഫാക്ടറിയിൽ പ്രതിമാസം 1750 സൗദി റിയാൽ ശബളം വാഗ്ദാനം നൽകി കൃത്രിമ രേഖ ചമച്ചും ചതിച്ചും 2024 മെയ് 21നും
ജൂലായ് 21നുമിടയിൽ ഒരു ലക്ഷത്തോളം രൂപ കൈകലാക്കി 2024 ആഗസ്ത് 25 ന് സൗദിയിലേക്ക് പോയ പരാതിക്കാരന് കമ്പനിയിൽ വാഗ്ദാനം ചെയ്ത ജോലിയോ ശബളമോ നൽകാതെ ചതി ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.
Police register case in Mayil for cheating by promising job